ഞങ്ങളെക്കുറിച്ച്

മലയാളഭാഷയുടെയും മറ്റ് വിവരവിനിമയ സാങ്കേതിക വിദ്യകളുടെയും സംയോജനം, ലാംഗ്വേജ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യയിലൂടെ മലയാള ഭാഷയുടെ ആഗോളവൽക്കരണം, ഭാഷാ-സാംസ്കാരികാനുസൃത സോഫ്‌റ്റ്‌വെയർ നിർമ്മാണം, ഗവേഷണം, പ്രസിദ്ധീകരണം, കൺസൾട്ടേഷൻ, മലയാളഭാഷാസാങ്കേതികവിദ്യാ പരിശീലനം തുടങ്ങി വിവിധസേവനങ്ങൾ മലയാളം ലാംഗ്വേജ് കമ്പ്യൂട്ടിംഗ് മേഖലയിൽ റിസർച്ച് & ഡെവലെപ്പ്മെന്റ് വിഭാഗം നൽകിവരുന്നു. മലയാളം യൂണികോഡ് ഫോണ്ട് ആയ നിളയുടെ രൂപകൽപ്പന, എന്റെമലയാളം, ഭാഷാമിത്രം ഓൺലൈൻ നിഘണ്ടു തുടങ്ങിയ വെബ്സൈറ്റുകൾ, ഭാഷാമിത്രം നിഘണ്ടുവിന്റെ മൊബൈൽ പതിപ്പ്, കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള ട്രീ ബാങ്ക് പദ്ധതി എന്നിവ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള പദ്ധതികളാണ്.

  • കേരള സർക്കാരിനും മറ്റ് വിവിധ സ്ഥാപനങ്ങൾക്കും മലയാളം കമ്പ്യൂട്ടിംഗിൽ ആവശ്യമായ സാങ്കേതിക സഹായം നൽകുക
  • മറ്റ് ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജികളുമായി മലയാളത്തിൻ്റെ സംയോജനം
  • ലാംഗ്വേജ് കമ്പ്യൂട്ടിംഗ് ടെക്‌നോളജിയിലൂടെ മലയാളഭാഷയുടെ ആഗോളവൽക്കരണം
  • ഭാഷാ സാങ്കേതികവിദ്യയുടെ പ്രാദേശികവൽക്കരണം

സൗകര്യങ്ങൾ

Testimonial
പാർട്ട്സ്-ഓഫ്-സ്പീച്ച് ടാഗിംഗ് (POS Tagging)

ഓരോ വാക്യത്തിൻ്റെയും ഘടകത്തിന് ഏറ്റവും അനുയോജ്യമായ ഭാഷണഘടകം (Parts of Speech) തിരഞ്ഞെടുക്കുന്നത് പാർട്ട്സ്-ഓഫ്-സ്പീച്ച് ടാഗിംഗ് രീതിയിൽ ഉൾപ്പെടുന്നു. ഓരോ വാക്യഘടകത്തിൻ്റെയും പ്രവർത്തനം വിശകലനം ചെയ്യുന്നത്തോടെ, വാക്യത്തിൻ്റെ ഓരോ പദവുമായി ബന്ധപ്പെട്ട ഭാഷണഘടകങ്ങളായ നാമങ്ങൾ, ക്രിയകൾ, നാമവിശേഷണങ്ങൾ, ക്രിയാവിശേഷണങ്ങൾ എന്നിങ്ങനെയുള്ള സംഭാഷണത്തിൻ്റെ വിവിധ ഭാഗങ്ങൾ അപഗ്രഥിക്കുന്നതിന് പാർട്ട്സ്-ഓഫ്-സ്പീച്ച് ടാഗിംഗ് സഹായിക്കുന്നു.

Testimonial
പാഠഖനനി (Text Mining)

ഗവേഷകരുടെ സൗകര്യാർത്ഥം പദം/ വാക്യം കീവേർഡ് ആയി നൽകി ഒരു വെബ്‌സൈറ്റിൽ നിന്നും ഉപയോക്താവിന്റെ ആവശ്യാനുസരണം വിവിധ പേജുകളിലായി പ്രസിദ്ധീകരിച്ചിരിക്കുന്ന കീ വേർഡ് ഉൾപ്പെടുന്ന പദസഞ്ചയം പകർത്തിയെടുക്കുന്ന പ്രക്രിയയാണ് ടെക്സ്റ്റ് മൈനിംഗ്/പാഠഖനനം

വിലാസം

  • വിലാസം

    സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) , ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം.പി ഒ, തിരുവനന്തപുരം കേരളം - 695 027

  • ഇ-മെയിൽ

    research@cdit.org

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും

  • Shape
  • Shape